Friday, 28 November 2014

അവകാശ  അധിഷ് ി ത  വിദ്യാഭ്യാസം : രക്ഷാ കർതൃ സമ്മേളനം  നടത്തി .ശ്രീമതി മിനി ജോസഫ്  ക്ലാസ് നയിച്ചു .

Thursday, 27 November 2014

സ്കൂൾ  അപ്രോച്ച്  റോഡിന്റെയും ചുറ്റു മതിലിന്റെയും  ഉത്ഘാടനം
 ശ്രീ .കെ.കുഞ്ഞിരാമൻ എം.എൽ എ  നിർവഹിച്ചു . പഞ്ചായത്ത്‌  അംഗം
 ശ്രീ. .പി ആർ ചാക്കോ  അധ്യക്ഷത  വഹിച്ചു .

പഞ്ചായത്ത്‌  അംഗം  ശ്രീ .കെ.ജയദേവൻ ,പി.ടി.എ പ്രസിഡന്റ്‌ ശ്രീ .കെ.രവി ,എ .ദുൽകിഫിലി ,സ്കൂൾ ലീഡർ അബ്ദുൽ ബാസിത്  എന്നിവർ ആശംസകൾ  നേർന്നു . പ്രധാനാധ്യാപകൻ   ശ്രീ.ഓ എം ബാലകൃഷ്ണൻ  സ്വാ ഗതവും  സ്റ്റാഫ്‌  സെക്രട്ടറി  ശ്രീമതി  ജസ്സി  എം ജോസഫ്  നന്ദി യും പറഞ്ഞു .


Wednesday, 8 October 2014

ഗാന്ധി ജയന്തി വാരാഘോഷം 
ശുചീകരണ യത്നം തുടങ്ങി 
സ്കൂളുംപരിസരവും  ശുചിമുറികളും  പാചക ശാലയും ശുചിയായി പരിപാലിക്കാൻ  കുട്ടികളും  രക്ഷിതാക്കളും അധ്യാപകരും  കൈകോർക്കുന്നു  

Sunday, 21 September 2014

സ്കൂൾ ബ്ലോഗിൻറെ  ഉത്ഘാടനം2014 സെപ്തംബർ 16 നു  ചിറ്റാരിക്കൽ ബി പി ഓ ശ്രീ പി കെ സണ്ണി നിർവഹിച്ചു

Friday, 15 August 2014


അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു 

ചെറുകൈകളില്‍ ചെറുകൊടികളുമായി, സ്വാതന്ത്ര്യ സമര സ്മരണകള്‍ പുതുക്കി അറുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു




ഝംണ്ഠാ ഊംഝാ
ഫ്ളാഗ് സല്യൂട്ട്

ഭാരത്മാതാ കീ ജയ്



സ്വാഗതം

 

എല്‍.എസ്.എസ് നേടിയ ഷഹനയ്ക്ക് സ്കൂളിന്റെ ആദരം

Wednesday, 13 August 2014

പിടിഎ വാർഷീക പൊതുയോഗം ആഗസ്റ്റ്‌ 12 ന് നടന്നു . ശ്രീ.കെ രവിയാണ് പ്രസിഡണ്ട് . ശ്രീ.അബ്ദുൾ അസീസ്‌ .കെ എ. വൈസ് പ്രസിഡ ണ്ട്.
ശ്രീമതി.ബിജി കുര്യാക്കോസ്  എം പി ടി എ പ്രസിഡണ്ട്. ശ്രീമതി റൈഹാനത്ത് വൈസ് പ്രസിഡണ്ടും. 

Thursday, 7 August 2014

ആഗസ്റ്റ്‌ 6: സാക്ഷരം പഞ്ചയാത്ത് തല ഉത്ഘാടനം പഞ്ചായത്ത്‌ അംഗം ശ്രീ .പി. ആർ ചാക്കോ നിർവഹിച്ചു .

Monday, 4 August 2014

സാക്ഷരം 2014 - ഉദ്ഘാടനം

      സാക്ഷരം പദ്ധതിയുമായി ബന്ധപ്പെട്ട് എസ്ആര്‍ജി കണ്‍വീനര്‍മാരുടെ പരിശീലനം കുന്നുംകൈ ഗവ എല്‍പി സ്ക്കൂളില്‍ വെച്ച് നടന്നു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ ജെ വര്‍ക്കി ഉദ്ഘാടനവും സാക്ഷരം കൈപ്പുസ്തകത്തിന്റ പ്രകാശന കര്‍മ്മവും നിര്‍വ്വഹിച്ചു. വിദ്യാഭ്യാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ഗിരിജവിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചിറ്റാരിക്കല്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സ്വാഗതവും കാസറഗോഡ് ഡയററ് ലക്ചറര്‍ ശ്രീ കെ വിനോദ്കുമാര്‍ സാക്ഷരം പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ചിറ്റാരിക്കല്‍ ബിപിഓ ശ്രീ പികെ സണ്ണി ആശംസയും ശ്രീ സുരേഷ് കുമാര്‍ സികെ നന്ദിയും പറഞ്ഞു.









Friday, 1 August 2014

NEWS

"മുമ്പേ പറക്കാം" ആഗസ്റ്റ് 4-ന് ആരംഭിക്കും